Descriptions
                        വയനാട് ജില്ലയിലെ പുൽപള്ളിക്കടുത്ത് 1 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടി ഒരു ഇക്കോ ഫ്രണ്ട്ലി ടൂറിസ്റ്റ് ഹോം ആയി നിർമിക്കാൻ കഴിയുന്നതാണ് . ഈ പ്രോപ്പർട്ടിയിൽ നിലവിൽ 5 ബെഡ്റൂമുകൾ, വലിയ അടുക്കള, വലിയ ഭക്ഷണ മുറി ഉൾപ്പെടുന്ന വീടുണ്ട്. പുൽപള്ളി -കണ്ണൂർ എയർപോർട്ട് റോഡ് സൈഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ധാരാളം വെള്ളം കിട്ടുന്ന ബോർ വെൽ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. ഇവിടെ വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ മുതലായ പ്രകാരത്യക്ഷോഭങ്ങൾ ഇല്ലാത്ത സുരക്ഷമായ സ്ഥലം ആണ്.വഴിയിൽ നിന്നും ഈ പ്രോപ്പർട്ടിയിലേയ്ക്ക് 3 സ്ലാബ് ഇട്ടിട്ടുണ്ട്. ഒരു സ്ലാബ് ടൂറിസ്റ്റ് ബസ്സുകൾ കയറുന്നതിനു വേണ്ടിയും, ഒന്ന് മുറ്റത്തേക്ക് എത്താൻ വേണ്ടിയും, ഒന്ന് കാർ പറമ്പിൽ കയറാൻ വേണ്ടിയും ആണ്.കുറച്ചു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സൗകര്യം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. പറമ്പിനു ചുറ്റും കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചാൽ ഈ തൂണ് കുരുമുളക് കൃഷി ചെയ്യാൻ അനുയോജ്യമാണ്.ആധുനിക രീതിയിൽ ഒരു ടൂറിസ്റ്റ് ഹോം നിർമ്മിക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്ന പ്രോപ്പർട്ടി ആണിത്. വീടിന്റെ മുകളിൽ ഹോം സ്റ്റേ, താഴെഹോട്ടൽ, പറമ്പിന്റെ സൈഡിൽ ഫ്ലാറ്റ്, റോയൽ ഹണിമൂൺ ക്വാർട്ടേഴ്സ് എന്നിവ നിർമ്മിക്കുകയാണെങ്കിൽ നല്ല രീതിയിൽ വരുമാനം ലഭിക്കുന്ന പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടി യുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപ് ഇവിടെ നിന്നും 3 കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 9656428802എന്ന നമ്പറിൽ ബന്ധപ്പെടുക. Google map location (https://maps.app.goo.gl/97xp7RpyVQCtfiqg6)